സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ചശേഷം പതിനഞ്ചുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം നടന്നത് താമരശ്ശേരി ബസ് സ്റ്റാന്റില്‍


Advertisement

താമരശ്ശേരി: താമരശ്ശേരിയില്‍ സുഹൃത്തിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം പതിനഞ്ചുകാരി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. താമരശ്ശേരി ബസ് സ്റ്റാന്റില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

Advertisement

കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബ്ലേഡ് ഉപയോഗിച്ച് ബസ് ജീവനക്കാരന്റെ കൈ ഞരമ്പ് മുറിച്ചത്. പിന്നാലെ പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Advertisement

ഓടിക്കൂടിയ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ കോടഞ്ചേരി സ്വദേശി സജിത് (20) നേയും പെണ്‍കുട്ടിയെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement

ഇരുവരും പ്രണയത്തിലായിരുന്നെന്നും എന്തോ വാക്കുതര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടി യുവാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതാണെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് താമരശേരി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായുള്ള ടോൾ ഫ്രീ നമ്പർ: 1056