പരിചയമുള്ള ചേച്ചി ബിസ്ക്കറ്റ് നൽകി, ലഹരിക്കടിമയാക്കി, ശരീരത്തിൽ പ്രത്യേക രീതിയിലുള്ള ചിത്രങ്ങൾ വരച്ചായിരുന്നു ലഹരിക്കടത്ത് ; ലഹരി മാഫിയ കാരിയറാക്കിയ അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ


വടകര: അഴിയൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരി മാഫിയ കാരിയറാക്കി മാറ്റിയതായി പരാതി. തലശ്ശേരിയിൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ ബാഗുകളിൽ താൻ ലഹരി എത്തിച്ചു നൽകിയതായി 12 കാരി വെളിപ്പെടുത്തുന്നു. ശരീരത്തിൽ പ്രത്യേക രീതിയിലുള്ള ചിത്രങ്ങൾ വരച്ചായിരുന്നു ലഹരിക്കടത്തെന്നും കുട്ടി പറയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ ചോമ്പാല പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തെങ്കിൽ തെളിവുകൾ ഇല്ലെന്ന് പേരിൽ പ്രതിയെ വിട്ടയച്ചു.

പെൺകുട്ടി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്നു. കബഡി കളിക്കിടെ പരിചയമുള്ള ചേച്ചി നൽകിയ ബിസ്ക്കറ്റിലൂടെ ആയിരുന്നു ലഹരിയുടെ വഴിയിലേക്ക് എത്തിയത്. പിന്നീട് മറ്റുള്ളവരെ എത്തി. കൂടുതൽ ഉന്മേഷം ലഭിക്കുമെന്ന് ധരിപ്പിച്ചായിരുന്നു തുടക്കം. ഓരോ സ്ഥലത്തും കൊണ്ടുപോയി.

മൂക്കിൽ മണപ്പിക്കുകയോ ഇഞ്ചക്ഷൻ എടുക്കുകയോ ചെയ്യും അവർ തന്നെ കൈപിടിച്ചു കുത്തിവയ്ക്കുകയായിരുന്നു പതിവ്. കുത്തിവെച്ചാൽ പിന്നെ ഓർമ്മ കാണില്ല .

ഒടുവിൽ എം.ഡി.എം.എ ലഹരിയുടെ കെണിയിലായതോടെ താൻ ഉൾപ്പെടെയുള്ള 3 പെൺകുട്ടികൾ സ്കൂൾ യൂണിഫോമിൽ ലഹരി കൈമാറാനായി തലശ്ശേരിയിൽ പോയതായും കുട്ടി പറയുന്നു.

കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു എന്നാണ് വീട്ടിൽ പറഞ്ഞത് അവിടെ ചെല്ലുമ്പോൾ മുടിയൊക്കെ കെട്ടിവച്ച് ഒരാൾ വന്നു ലഹരി കൊണ്ടുപോകുന്നവരാണ് എന്ന് തിരിച്ചറിയാൻ എക്സ് പോലൊരു അടയാളം കയ്യിൽ വരച്ചിട്ടുണ്ടാവും.

ചില ചേച്ചിമാരുടെ കയ്യിൽ സ്മൈൽ ഇമോജി വരച്ചതായും കുട്ടി പറയുന്നു പോലീസിൽ അറിയിച്ചു.

 

SUMMARY: Drug trafficking used to draw special pictures on the body; The disclosure of the 8th class student of Azhiyur who was made a drug mafia carrier


Community-verified icon