നാദാപുരത്ത് വിഷ്ണുമംഗലം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പതിനൊന്നുകാരൻ മരിച്ചു


Advertisement

നാദാപുരം: നാദാപുരം വിഷ്ണുമംഗംലം പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനൊന്നുകാരന്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ്‌മൂദിന്റെ മകന്‍ സഹല്‍(11)ആണ് മരിച്ചത്. മാമുണ്ടേരി സ്വദേശി അജ്മലിനെയാണ് രക്ഷപ്പെടുത്തിയത്.

Advertisement

മാമുണ്ടേരി ഭാഗത്തു നിന്ന് പതിമൂന്നോളം കുട്ടികളുടെ സംഘം വിഷ്ണു മംഗലം പുഴയില്‍ കുളിക്കാന്‍ എത്തിയിരുന്നു. സംഘത്തിലുള്ള രണ്ടുപേര്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാര്‍ പുഴയില്‍ ചാടി ഒരാളെ രക്ഷപ്പെടുത്തുകയായിരുന്നു. തിരച്ചിലില്‍ സഹലിനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

രക്ഷപ്പെട്ട അജ്മലിനെ വിംസ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റും. അജ്മല്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisement

Content Highlights / English Summary: 11-year-old boy drowned to death in Vishnumangalam River, Nadapuram.