കണ്ണൂരില്‍ പതിനൊന്നു വയസ്സുകാരന്‍ മദ്രസയില്‍ കുഴഞ്ഞ് വീണ് മരിച്ചു


Advertisement

കണ്ണൂര്‍: കണ്ണൂരില്‍ ആറാം ക്ലാസ്സുകാരന്‍ മദ്രസയില്‍ കുഴഞ്ഞ് വീണ് മരിച്ചു. പതിനൊന്ന് വയസ്സായിരുന്നു. കണ്ണൂര്‍ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുല്‍ ഖമറിലെ ആദില്‍ ആണ് മരിച്ചത്.

Advertisement

കിഴക്കടച്ചാല്‍ മദ്രസയില്‍ ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. കുഴഞ്ഞുവീണതിന് പിന്നാലെ ആദിലിനെ ഉടന്‍ തന്നെ ചക്കരക്കല്‍ സി.എച്.സിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

മൗവ്വഞ്ചേരി യുപി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ആദില്‍.

അച്ഛന്‍: ഹാരിസ്.

Advertisement

അമ്മ: ഫാത്തിമ

സഹോദരങ്ങള്‍: അന്‍ഹ, ഹംദ മുഹമ്മദ്.