തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നൂറുശതമാനം; 142 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ്


ചേമഞ്ചേരി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നൂറുശതമാനം വിജയവുമായി തിരുങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഈ വര്‍ഷം 640 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും മികച്ച വിജയം കൈവരിച്ചു.

142 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചത്. 44 വിദ്യാർത്ഥികൾക്ക് ഒമ്പത് എ പ്ലസ് നേടിയും വിജയിച്ചു.  കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും വിജയിക്കുകയും ഈ വിദ്യാര്‍ഥി പിന്നീട് പുനര്‍മൂല്യനിര്‍ണയത്തില്‍ വിജയം കൈവരിക്കുകയും ചെയ്താണ് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നൂറുശതമാനം വിജയമെന്ന നേട്ടം കൈവരിച്ചത്.

99.7%മാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.

68604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241 മുഴുവന്‍ എപ്ലസുകളാണ് ഈ വര്‍ഷം അധികമുണ്ടായിരിക്കുന്നത്.

ഫലം വൈകുന്നേരം നാലുമണി മുതല്‍ പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.