സ്വാതന്ത്ര്യ സമര സേനാനി എ.കെ കൃഷ്ണൻ മാസ്റ്ററുടെ ഓർമ്മകൾക്ക് 29 വർഷം; ഊരള്ളൂരിൽ പുഷ്പാർച്ചനയുമായി കോൺ​ഗ്രസ് പ്രവർത്തകർ


Advertisement
അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് നേതാവും ബഹുമുഖ പ്രതിഭയുമായിരുന്ന എ.കെ കൃഷ്ണൻ മാസ്റ്ററുടെ 29ാം ചരമവാർഷികാചരണത്തിന്റെ ഭാ​ഗമായി സ്മൃതി കുടീരത്തിൽ കോൺ​ഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ നേതൃത്വം നൽകി.
Advertisement

കൊയിലാണ്ടി താലൂക്കിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1932 കാലഘട്ടം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ അണിചേർന്നു. ബ്രിട്ടീഷുകാരുടെ ആജ്ഞാനുവർത്തികളായ ജന്മിമാർക്കും മാടമ്പികൾക്കുമെതിരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകി. അയിത്തോച്ചാടനം, കീഴ്ജാതിക്കാരുടെ ക്ഷേത്രപ്രവേശനം, പന്തിഭോജനം തുടങ്ങിയ നവോത്ഥാന മുന്നേറ്റങ്ങളിൽ സജീവമായി പങ്കെടുത്ത മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവാമായിരുന്നു.

Advertisement

പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനായി പ്രവർത്തിച്ച അദ്ദേഹം ലീഡർ കെ. കരുണാകരന്റെ സഹായത്തോടെ ഊരള്ളൂരിൽ ഓട് നിർമ്മാണശാല സ്ഥാപിച്ചതിലും അഡ്വ. ഇ നാരായണൻ നായർക്കൊപ്പം മുത്താമ്പി പാലം യാഥാർത്ഥ്യമാക്കുന്നതിലും നിസ്തുലമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. മാതൃകാ അധ്യാപകനും ഉജ്ജ്വല വാഗ്മിയും ബഹുഭാഷാ പണ്ഡിതനും സൈദ്ധാന്തികനും പാരമ്പര്യചികിത്സകനുമായിരുന്ന എ.കെ കൃഷ്ണൻ മാസ്റ്റർ.

Advertisement

ചടങ്ങിൽ കെ.പി രാമചന്ദ്രൻ മാസ്റ്റർ, സി സുകുമാരൻ മാസ്റ്റർ, കെ.കെ നാരായണൻ മാസ്റ്റർ, കോട്ടിൽ ഇമ്പിച്ച്യാമ്മദ് മാസ്റ്റർ, കുയ്യേൽ ഖണ്ഡി ശ്രീധരൻ മാസ്റ്റർ, എൻ.പി ഉണ്ണി മാസ്റ്റർ, രാജേഷ് കീഴരിയൂർ, അരിക്കുളം മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശശി ഊട്ടേരി, സ്വാ​ഗത സംഘം ചെയർമാൻ സത്യൻ തലയഞ്ചേരി, കൺവീനർ സുമേഷ് സുധർമൻ, ട്രഷറർ ടി.ടി ശങ്കരൻ നായർ, ചിത്ര സി പൂത്തൂർ എന്നിവർ സന്നിഹിതരായിരുന്നു.