സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ രണ്ട് പായ്ക്കറ്റുകളിലായി ഒളിപ്പിച്ചത് ധരിച്ചിരുന്ന സോക്സിനുള്ളില്‍; കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു, വില്ല്യാപ്പള്ളി സ്വദേശി ഷംസീറില്‍ നിന്ന് പിടികൂടിയത് അരക്കോടിയുടെ സ്വര്‍ണം
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. ചൊവ്വാഴ്ച രാവിലെ ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ എത്തിയ വടകര വില്ല്യാപ്പള്ളി സ്വദേശി ഷംസീറില്‍ നിന്നാണ് അരക്കോടിയോളം വിലമതിക്കുന്ന സ്വര്‍ണം കണ്ടെടുത്തത്.
സോക്സിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം രണ്ടു പായ്ക്കറ്റിലായി ഇയാള്‍ ധരിച്ച സോക്സിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി.ശിവരാമന്, സൂപ്രണ്ടുമാരായ കൂവന് പ്രകാശന്, ഗീതാകുമാരി, ഇന്‍സ്പെക്ടര്‍മാരായ രാംലാല്‍, നിവേദിത, സിലീഷ്, സൂരജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍ ഗിരീഷ്, ഓഫീസ് സ്റ്റാഫുമാരായ ഹരീഷ്, ശിശിര എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഷംസീറില്‍ നിന്ന സ്വര്‍ണം പിടികൂടിയത്.