സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമം: 72 കുപ്പി മാഹി മദ്യവുമായി യുവാക്കള്‍ വടകര എക്‌സൈസിന്റെ പിടിയില്‍


Advertisement

വടകര: മാഹി മദ്യവുമായി പാലക്കാട് സ്വദേശികള്‍ എക്‌സൈസിന്റെ പിടിയില്‍. പാലക്കാട് ഒറ്റപ്പാലം നീരിറ്റിലിങ്കല്‍ സനല്‍, ഒറ്റപ്പാലം താഴത്തയില്‍ വീട്ടില്‍ ഇബ്രാഹിം എന്നിവരെയാണ് വടകര എക്‌സൈസ് പിടികൂടിയത്. ഇവരില്‍ നിന്നും 72 കുപ്പി മാഹി മദ്യമാണ് പിടിച്ചെടുത്തിട്ടുള്ളത്.

Advertisement

കണ്ണൂര്‍- കോഴിക്കോട് ദേശീയ പാതയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ എക്‌സൈസ് പിടികൂടുന്നത്. ഇവര്‍ സഞ്ചരിച്ച KL51K3019 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസര്‍ സോമസുന്ദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുസ്ബിന്‍, അരുണ്‍, ശ്യംരാജ് എന്നിവരും ഉണ്ടായിരുന്നു.

Advertisement

എക്സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പോലീസ്, ഫോറെസ്റ്റ്, ആര്‍.പി.എഫ് എന്നീ ഡിപാര്‍ട്‌മെന്റുകളും ചേര്‍ന്ന് റെയ്ഡുകളും വാഹനങ്ങളും ട്രെയിനുകളും കര്‍ശനമായി പരിശോധന നടത്തിവരികയാണ്. മാഹിയില്‍ നിന്നും ഒരു ബോട്ടില്‍ മദ്യം കടത്തികൊണ്ടുവരുന്നത് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.

Advertisement