സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സില്‍ തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി; തീരുമാനം ആറ് വയസ്സായി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കുലറിനു പിന്നാലെ


Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിനുളള പ്രായപരിധി അഞ്ച് വയസ് തന്നെയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കാലങ്ങളായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന രീതി ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ഒന്നാം ക്ലാസ് പ്രവേശനത്തിന്റെ പ്രായപരിധി ആറ് വയസാക്കി കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വര്‍ധിപ്പിക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

Advertisement

അഞ്ച് വയസില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അക്കാദമിക വര്‍ഷവും അതിനുള്ള അവസരം ലഭിക്കാന്‍ ആണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement