വീണ്ടും പനി മരണം; മലപ്പുറത്ത് ഒമ്പത് വയസുകാരി മരിച്ചു



മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പനി മരണം. മലപ്പുറം സ്വദേശി അസ്‌ക സോയയാണ് മരിച്ചത്. ഒമ്പത് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മരണം.


പനി ബാധിച്ചതിനെ തുടര്‍ന്ന് തലശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന അസ്‌കയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


തലശ്ശേരി ജനറല്‍ ആശുപത്രിയിലെ നഴ്‌സ് ജനിഷയുടെ മകളാണ് അസ്‌ക. പിതാവ് മുഹമ്മദ് അഷറഫ്. ഒരു സഹോദരനുണ്ട്.