വീട്ടിൽ നിന്നിറങ്ങി പോയി, പന്നീട് തിരികെ എത്തിയില്ല; വർഷങ്ങൾക്കിപ്പുറവും വാകയാട് സ്വദേശിയായ യുവാവ് കാണാമറയത്ത്


Advertisement

നടുവണ്ണൂർ: വർഷങ്ങൾ പിന്നിട്ടിട്ടും വാകയാട് സ്വദേശിയായ യുവാവ് ഇപ്പോഴും കാണാമറയത്ത്. വാകയാട് കിഴക്കെ വീട്ടിൽ മമ്മൂഞ്ഞിന്റെ മകൻ ബഷിറിനെയാണ് നാല് വർഷങ്ങൾക്ക് മുമ്പേ കാണാതായത്. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കുടുംബാം​ഗങ്ങൾ.

Advertisement

2017 ഡിസംബർ ഒന്നാം തിയ്യതി വെെകീട്ട് വീട്ടിൽ നിന്നും ഇറങ്ങിപോയതാണ് ബഷീർ. പിന്നീട് മടങ്ങിവന്നില്ല. ചെറിയ മാനസിക അസ്വാസ്ഥ്യമുണ്ട് ബഷീറിന്. യുവാവിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ബാലുശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

Advertisement

നാല് വർഷങ്ങൾ കഴിഞ്ഞെങ്കിലും യുവാവിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബഷീറിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിലോ നേരിട്ടോ അറിയിക്കേണമെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു. ഫോൺ: 0496 2642040, 9497987194, 9497980775.

Advertisement