വടകര, ഓർക്കാട്ടേരി, തിരുവള്ളൂർ ഭാഗങ്ങളിൽ ഭാഗികമായി ശനിയാഴ്ച്ച വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി


വടകര : വടകര, ഓർക്കാട്ടേരി, തിരുവള്ളൂർ, കുറ്റ്യാടി, നാദാപുരം, ചക്കിട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ. എസ്. ഇ. ബി യുടെ അറിയിപ്പ്. ഈ സ്ഥലങ്ങളിലെ സബ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന 11 കെ. വി ഫീഡറുകളിലാണ് വൈദ്യുതി മുടക്കം ഉണ്ടാവുക.

ഇന്ന് മുതൽ 11 ശനിയാഴ്ച്ച വരെയാണ് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. 220 കെ. വി അരീക്കോട് -കാഞ്ഞിരോട് ലൈനിൽ പുതിയ ടവർ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ജോലി നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സം ഉണ്ടാവുകയെന്ന് കെ. എസ്. ഇ. ബി അറിയിച്ചു.