ലഹരിക്കെതിരെ കരംചേർത്ത് നിരനിരയായി നിന്നു; മേപ്പയ്യൂരിൽ ലഹരിവിരുദ്ധ മനുഷ്യ ചങ്ങല, അണിനിരന്നത് ആയിരങ്ങൾ


മേപ്പയ്യൂർ: നാടിന്റെ ഭാവിക്കായി ലഹരി യെ പടിയിറക്കാം എന്ന മുദ്രാവാക്യവുമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല മനുഷ്യമതിലായി മാറി. വർദ്ധിച്ചു വരുന്ന മയക്കു മരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെ ജനഐക്യത്തോടെ ശ്രദ്ധേയമായ പ്രവർത്തനം കൊണ്ട് ലഹരിമുക്തമായ സമൂഹം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മുനുഷ്യ ശൃഖല തീർത്തത്.

കൂനം വെളിക്കാവു മുതൽ കുയിമ്പിവുന്ത് വരെ നീണ്ട മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിചേർന്നു. ജനപ്രതിനിധികൾ, മേപ്പയ്യൂർ ഗവ. ഹൈസ്കൂൾ, വി.ഇ.എം.യു.പി സ്കൂൾ, മഞ്ഞക്കുളം എൽ.പി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കാളികളായി.

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ പഞ്ചായത്തം​ഗം സി.എം. ബാബു, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശോഭ, മേപ്പയ്യൂർ സി.ഐ. കെ.ഉണ്ണികൃഷ്ണൻ, ചലച്ചിത്ര സംവിധായകൻ വിനീഷ് ആരാധ്യ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി.സുനിൽ, വി.പി.രമ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പി.പി.രാധാകൃഷ്ണൻ, കെ.രാജീവൻ, ഇ.അശോകൻ, കെ.കെ. ബാലൻ, എം.കെ. അബ്ദൂറഹിമാൻ, സുനിൽ ഓടയിൽ, കെ.ലോഹ്യ, മധു പുഴയരികത്ത്, മേലാട്ട് നാരായണൻ, എ.ടി.സി. അമ്മത് എന്നിവർ സംസാരിച്ചു.

Summary: Anti-drug human chain in Mepayyur, thousands lined up