റൂമിൽ കയറി പണമടങ്ങിയ പേഴ്സ് എടുത്ത ശേഷം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു, പിന്നീട് ഒന്നുമറിയാത്ത പോലെ നടന്നു നീങ്ങി; വടകര സഹകരണ ആശുപത്രിയിൽ രോ​ഗിയുടെ റൂമിൽ കയറി പേഴ്സ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)


വടകര: സഹകരണാശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ റൂമിൽ നിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിച്ച പ്രതിയുടേതെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ വടകര ഡോട്ട് ന്യൂസിന് ലഭിച്ചു. പോലീസാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ജനുവരി നാലിനാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത രോഗിയുടെ റൂമില്‍ നിന്ന് പണം മോഷണം പോയത്.

കള്ളി ഷർട്ടും മുണ്ടും ധരിച്ച ആൾ റൂമിൽ കയറുന്നതും തിരിച്ചിറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. റൂമിന് മുന്നിൽ കുറച്ചു സമയം നിന്ന ശേഷമാണ് ഇയാൾ അകത്തു കയറുന്നത്. പേഴ്സ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഇയാൾ നടന്നു പോകുന്നതാണ് കാണുന്നത്. ദൃശ്യത്തിൽ കാണുന്ന ആളാണ് പണം മോഷ്ടിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

വീഡിയോ കാണാം:

 

Summary: Vadakara Co-operative Hospital video footage of a man entering a patient’s room and stealing a purse is out (watch the video)