മാഹിയില്‍ നിന്നും മദ്യം കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍


Advertisement

വടകര: മാഹിയില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന മദ്യവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കുന്നമംഗലം സ്വദേശി ഇടവന പുറായില്‍ വീട്ടില്‍ വിജീഷ്(47), ചെറുവണ്ണൂര്‍ സ്വദേശിയായ വാപ്പാഞ്ചേരി വീട്ടില്‍ നിഖില്‍ (30) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത കേസുകളിലായണ് ഇരുവരും പിടിയിലായത്.

Advertisement

മാഹി ടൗണില്‍ നിന്നും ഏഴര ലിറ്റര്‍ മദ്യവുമായി തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് വിജീഷ് അറസ്റ്റിലാവുന്നത്. മാഹിയില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 68 കുപ്പി മാഹി വിദേശ മദ്യവുമായി രാവിലെയോടെയാണ് നിഖിലില്‍ പിടിയിലാവുന്നത്. ബാഗില്‍ സൂക്ഷിച്ച 500 എം എല്ലിന്റെ 68 ബോട്ടിലുകളാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

Advertisement
Advertisement