മലയാള സിനിമയ്ക്ക് തീരാനഷ്ടം; ചലച്ചിത്ര സംവിധായകന്‍ കെ.ജി ജോര്‍ജ്ജ് അന്തരിച്ചു


Advertisement

എറണാകുളം: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.ജി ജോര്‍ജ്ജ്(78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐയിലെ പഠനത്തിനുശേഷം സംവിധായകൻ രാമു കാര്യാട്ടിന്റെ സഹായിയായാണ് കെ ജി ജോർജ്ജ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1975ല്‍ പുറത്തിറങ്ങിയ ‘സ്വപ്നദാനം’ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

Advertisement

3 വര്‍ഷത്തോളം രാമു കാര്യാട്ടിന്റെ സഹായിയായി പ്രവര്‍ത്തിച്ചു. 1998ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാന ചിത്രം. രണ്ടു പതിറ്റാണ്ടിലേറെ സിനിമാരംഗത്ത് പ്രവര്‍ത്തിച്ച ജോര്‍ജ് സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ തന്റെ സിനിമകളിലൂടെ ജനങ്ങളിലെത്തിച്ചു.

Advertisement

ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം,മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, യവനിക, കോലങ്ങള്‍, മേള, ഉള്‍ക്കടല്‍, ഇനി അവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, വ്യാമോഹം, സ്വപ്നാടനം എന്നിവയാണ് എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന സിനിമകള്‍.

1992ല്‍ ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത മഹാനഗരം എന്ന ചിത്രം നിര്‍മ്മിച്ചത്. കെ.ജി ജോര്‍ജ്ജാണ്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. കൂടാതെ മൂന്ന് സിനിമകളില്‍ അഭിനയിക്കുകയും രണ്ട് സിനിമകളില്‍ ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്.

Advertisement

സ്വപ്‌നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2016ല്‍ ചലച്ചിത്രരംഗത്തെ സമഗ്രഭാവനയ്ക്ക് ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം ലഭിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകള്‍ സല്‍മയാണ് ഭാര്യ. താര, അരുണ്‍ എന്നിവരാണ് മക്കള്‍.