മര്‍ദ്ദിച്ചത് ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന്; നാദാപുരം ചാലപ്പുറത്ത് ഗാര്‍ഹിക പീഡനത്തിന് ഇരയായ  യുവതിയുടെ കാഴ്ചയ്ക്ക് തകരാറു സംഭവിച്ചതായി ബന്ധുക്കള്‍


Advertisement

നാദാപുരം: ചാലപ്പുറത്തെ ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായ യുവതിയുടെ വലതുകണ്ണിന്റെ കാഴ്ചയ്ക്ക് തകരാറ് സംഭവിച്ചതായി ബന്ധുക്കള്‍. കാഴ്ചാവൈകല്യമുണ്ടായതായി തിരിച്ചറിഞ്ഞത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍.

Advertisement

ഏപ്രില്‍ മൂന്നിനാണ് ഭര്‍ത്താവ് നാദാപുരം ചാലപ്പുറത്തെ കുന്നോത്ത് ജാഫറും സഹോദരങ്ങളും ചേര്‍ന്ന് കീഴല്‍ സ്വദേശിനി റുബീനയുടെ ക്രൂരമായി മര്‍ദ്ദിച്ചത്.  ശരീരമാസകലം ബൂട്ടിട്ട് ചവിട്ടിയതിന്റേയും മര്‍ദ്ദനത്തിന്റേയും പരിക്കുകളും അടയാളങ്ങളുമുണ്ട്. കണ്ണിനും ബൂട്ടുകൊണ്ടുള്ള ചവിട്ടേറ്റാണ് പരിക്കുണ്ടായിരിക്കുന്നത്.  നടത്തിയ മര്‍ദ്ദനത്തില്‍ അവശയായ യുവതിയെ രാത്രി  വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ മോചിപ്പിക്കുകയായിരുന്നു.

Advertisement

സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് റുബീനയെ ആദ്യം വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംഭവത്തില്‍  നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Advertisement