മകനെ കാണാനില്ലെന്ന പരാതിയുമായി നാദാപുരം സ്വദേശിനി; ഒടുവിൽ അന്വേഷണ സംഘം എത്തിപ്പെട്ടത് സ്വർണ്ണക്കടത്ത് സംഘത്തിൽ


നാദാപുരം: മു​തു​വ​ട​ത്തൂ​ര്‍ കാ​ട്ടി​ല്‍ മു​ഹ​മ്മ​ദ്ഷ​ഫീ​ഖി​നെ കാ​ണാ​നി​ല്ലെ​ന്ന് മാതാവിന്റെ പരാതിയെ തുടർന്ന് അന്വേഷണ സംഘം എത്തപ്പെട്ടത് സ്വർണ്ണ കടത്ത് സംഘത്തിൽ.കുനിങ്ങാട് മുതുവടത്തൂര്‍ സ്വദേശി കാട്ടില്‍ ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ഷഫീഖ, കക്കം വെള്ളിയിലെ പുതിയോട്ടും താഴെ കുനി റാഷിദ് എന്നിവരെയാണ് കാണാതായത്.

അന്വേഷണത്തിനൊടുവിൽ ​മലപ്പുറം വേ​ങ്ങ​ര​യി​ല്‍ നിന്നാണ് കാ​ണാ​താ​യ​വ​രെ പൊ​ലീ​സ് ക​ണ്ടെ​ത്തിയത്. വേങ്ങര സ്വദേശി അമീനും സംഘവും ഇവരെ തട്ടിക്കൊണ്ട് പോയതായിരുന്നു.

അന്വേഷണത്തിനൊടുവിൽ വൻ രഹസ്യങ്ങളാണ് ചുരുളഴിഞ്ഞത്. മ​ല​പ്പു​റം സ്വ​ദേ​ശി അ​മീ​ന്‍ ജ​നു​വ​രി മാ​സം ഷ​ഫീ​ഖ് വ​ശം വി​ദേ​ശ​ത്തു നി​ന്നും സ്വ​ര്‍​ണം കൊ​ടു​ത്ത​യ​ച്ചി​രു​ന്നു. 700 ഗ്രാം സ്വർണ്ണമാണ് കാപ്സ്യൂള്‍ രൂപത്തിലാക്കി കൊടുത്തുവിട്ടത്. എന്നാൽ നാ​ട്ടി​ല്‍ എ​ത്തി​യ ഇ​യാ​ള്‍ സ്വ​ര്‍​ണ​വു​മാ​യി മുങ്ങി. പറഞ്ഞേൽപ്പിച്ചിരുന്നവർക്ക് നല്‍കാതെ സ്വര്‍ണ്ണം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള പൊട്ടിക്കല്‍ സംഘത്തിന് കൈമാറിയ ശേഷം ഷഫീഖും സുഹൃത്തായ റാഷിദും മുങ്ങുകയായിരുന്നു.

​ഇ​തേ​ത്തു​ട​ര്‍​ന്ന് സ്വ​ര്‍​ണം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​മീ​നി​ന്റെ സം​ഘ​മാ​ണ് ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അമീന്‍ സുഹൃത്തായ മുഹമ്മദലിയുടെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി. റാഷിദിനെ വയനാട്ടില്‍ നിന്നും ഷഫീഖിനെ വടകരയില്‍ നിന്നും തട്ടിക്കൊണ്ട് പോയി മലപ്പുറത്തെ ഒളിത്താവളത്തില്‍ തടവിലാക്കുകയായിരുന്നു.

ഇതിനിടെ ചൊവ്വാഴ്ച്ച വൈകുനേരം ഷഫീഖിന്റെ മാതാവ് സക്കീന മകനെ കാണാനില്ലെന്നും നാദാപുരം സ്വദേശിയായ യുവാവ് കൂട്ടിക്കൊണ്ട് പോയതായും കാണിച്ച്‌ നാദാപുരം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദലി പിടിയിലായത്.

ഇ​യാ​ളെ തേ​ടി ചൊ​വ്വാ​ഴ്ച പൊ​ലീ​സ് സം​ഘം ഇ​വ​രു​ടെ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി. എന്നാൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ നേ​തൃ​ത്വം കൊ​ടു​ത്ത​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. റാ​ഷി​ദി​നെ കാ​ണാ​താ​യ​തി​നെ തുടർന്ന് ആരും പ​രാ​തി​യൊ​ന്നും ന​ല്‍​കി​യി​രു​ന്നി​ല്ല.