ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശി മരിച്ചു


മുയിപ്പോത്ത് : കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുയിപ്പോത്ത് പള്ളിച്ചാം കണ്ടി ബാബുവിന്റെ മകൻ പി. കെ സനു 29 ആണ് മരിച്ചത്.

ജനുവരി 14 ശനിയാഴ്ച രാത്രി 7.15 നു ചെറുവണ്ണൂർ പനച്ചുവട് ബസ്സ്റ്റോപ്പിനടുത്ത് വെച്ചാണ് സനു സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മരണത്തിന് കീഴടങ്ങി.സംസ്കാരം ഇന്ന് രാത്രി എട്ടുമണിക്ക് വീട്ടുവളപ്പിൽ. അമ്മ സൗമിനി. സഹോദരി : നീതു