കൊയിലാണ്ടി സില്‍ക്ക് ബസാറിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


കൊയിലാണ്ടി: സില്‍ക്ക് ബസാറിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം നാല്പത് വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഇയാളുടെ ബൈക്ക് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.  വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം.

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.