ബാലുശ്ശേരി സ്വദേശി സിറാജുദ്ദീന്‍ റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു


ബാലുശ്ശേരി: കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ അന്തരിച്ചു. ബാലുശ്ശേരി പനായി സ്വദേശി മലയില്‍ സിറാജുദ്ദീന്‍ ആണ് അന്തരിച്ചത്. നാല്പത്തിനാല് വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ മരിച്ചത്.

റിയാദ് ബത്ഹ ശിഫാ അല്‍ജസീറ പോളിക്ലിനിക്കിന് സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫുഡ്‌സ് ബഖാലയിലെ ജോലിക്കാരനായിരുന്നു സിറാജുദ്ദിൻ. ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കുകളില്‍ നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരുമെത്തി പ്രാഥമിക ശുശ്രുഷ നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ യാത്ര മദ്ധ്യേ തന്നെ മരണം സംഭവിച്ചിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി പ്രവാസിയായ സിറാജ് സാമൂഹിക പ്രവര്‍ത്തകനും റിയാദ് കെ.എം.സി.സി അംഗവുമാണ്.

സമീറയാണ് ഭാര്യ. മക്കള്‍: സല്‍മാന്‍ ഫാരിസ്, സഹല പര്‍വീണ്‍, നഹല പര്‍വീണ്‍, ഫജര്‍ മിസ്‌അബ്.