കാട്ടില പീടികയിൽ റെയിൽ വേ ഗെയിറ്റിന് സമീപം കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; വടകര സ്വദേശി വിജിത്താണ് മരിച്ചത്


കൊയിലാണ്ടി: കാട്ടില പീടികയിൽ റെയിൽ വേ ഗെയിറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. വടകര കസ്റ്റംസ് റോഡ് അമ്മാണ്ടിയിൽ വീട്ടിൽ പുരുഷു മകൻ എ വിജിത്താണ് മരിച്ചത്. നാല്പത്തിയേഴ് വയസ്സായിരുന്നു.

ഇന്ന് രാവിലെ വടകരയിൽ നിന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ട്രെയിൻ തട്ടിയതാണോ, ട്രെയിനിൽ നിന്ന് വീണതാണോ എന്ന് വ്യക്തമായിട്ടില്ലന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

 

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ദിവസങ്ങൾക്കു മുൻപ് വീട് വിട്ടിറങ്ങിയ വിജിത്തിനെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു.മുൻപും ഇത്തരത്തിൽ ഒരു തവണ കാണാതായിട്ടുണ്ട്. എന്നാൽ അന്ന് മൂന്നു ദിവസത്തിനു ശേഷം വിജീഷ് തിരിച്ചു വന്നിരുന്നു.

ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് റെയിൽ വേ ഗെയിറ്റിന് സമീപം മൃതദേഹം കണ്ടത്. പാന്റ്റും ഷർട്ടുമായിരുന്നു വേഷം. മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. ഷര്‍ട്ടില്‍ വടകരയിലെ ടെയിലര്‍ ഷോപ്പിന്റെ സ്റ്റിക്കറുണ്ടെന്ന വിവരത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

കരിമ്പനപ്പാലത്തെ പുരുഷുവിന്റെയും കസ്റ്റംസ്‌റോഡിലെ പരേതയായ കൗസുവിന്റെയും മകനാണ് വിജിത്ത്. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.