മുത്താമ്പിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു


മുത്താമ്പി: മുത്താമ്പിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. വൈദ്യരങ്ങാടിക്കടുത്തു മഹിന്ദ്ര കാറിന്റെ മുൻവശത്താണ് തീപടർന്നത്. ആളപായമില്ല.  നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീയണച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം.  വിജീഷ് പഞ്ചമിയുടെ ഉടമസ്ഥതയിലുള്ള മഹിന്ദ്ര കാറിൻ്റെ മുൻവശത്താണ് തീപിടിച്ചത്.

ഓടിക്കൊണ്ടിരിക്കെ പുക ഉയരുന്നത് കണ്ട്‌ വണ്ടി നിർത്തുകയായിരുന്നു. വാഹനത്തിൽ തീപടരുന്നത് കണ്ട ഉടനെ തന്നെ നാട്ടുകാർ തീ കെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഒപ്പം കൊയിലാണ്ടി അഗ്നി ശമന സേനയെ വിവരമറിയിക്കുകയായിരുന്നു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി. അപ്പോഴേക്കും നാട്ടുകാർ തീ ഭാഗികമായി അണച്ചിരുന്നു. സേന എത്തി വാട്ടർ മിസ്ററ് ഉപയോഗിച്ച് തീ പൂർണമായും അണച്ചു.

സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി യുടെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഓ ബാബു,എഫ്.ആർ.ഓ മാരായ ബിനീഷ്,ഹേമന്ദ്, ബിനീഷ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.