പൊതു ഇടം മാലിന്യസംഭരണ കേന്ദ്രമാക്കാന്‍ ശ്രമിക്കുന്നതിനെ രാപ്പകല്‍ ഇരിപ്പ് സമരവുമായി അരിക്കുളത്തുകാര്‍; പിന്തുണയുമായി മദ്യനിരോധന സമിതി സംസ്ഥാന അധ്യഷന്‍


Advertisement

അരിക്കുളം: പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപമുള്ള പൊതു ഇടം മാലിന്യസംഭരണ കേന്ദ്രമാക്കാന്‍ ശ്രമിക്കുന്നതിനെതിരെ അരിക്കുളത്തുകാര്‍ നടത്തുന്ന ഇരിപ്പ് സമരത്തിന് പിന്തുണയുമായി ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍.

Advertisement

പൊതു ഇടം സംരക്ഷിക്കാനായി നടത്തുന്ന രാപ്പകല്‍ ഇരിപ്പ് തന്റെ പൂര്‍ണ പിന്തുണയറിയിച്ച മദ്യനിരോധന സമിതി സംസ്ഥാന അധ്യഷന്‍ സമരപ്പന്തലെത്തി സംസാരിച്ചു.

Advertisement

സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരവധി പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഐക്യദാര്‍ഢ്യവുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് വി.കെ. സജീവന്‍, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് കണ്ടോത്ത്, സംസ്ഥാന കൗണ്‍സില്‍ അംഗവും പ്രഭാരിയുമായ നാരായണന്‍ മാസ്റ്റര്‍, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഷിജി ദിനേശ് എന്നിവര്‍ പിന്തുണ അറിയിച്ച് എത്തിയിരുന്നു.

Advertisement