അൽഹം ദുലില്ലാ…, നാഥാ നിന്നേ അറിയാനായി… “മുഹബ്ബത്ത്” മുട്ടിപ്പാട്ടിന്റെ കുട്ട്യോളൊപ്പമുള്ള പാട്ടുമായി കൊല്ലം ഷാഫി (വീഡിയോ കാണാം)


കൊയിലാണ്ടി: “മുഹബ്ബത്ത്” മുട്ടിപ്പാട്ടിന്റെ കുട്ട്യോളൊപ്പം കൊല്ലം ഷാഫി പാടിയ പാട്ട് റിലീസ് റിലീസ് ചെയ്തു. ഷാഫിയുടെ ഔ​ദ്യോ​ഗിക യുട്യൂബ് അക്കൗണ്ടിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. പാട്ടുകാരായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഷാഫി നേരത്തെ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കുവെച്ചിരുന്നു.

കൊയിലാണ്ടി സ്വദേശി റംഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് “മുഹബ്ബത്ത്” മുട്ടിപ്പാട്ട്. ​ഗായകരായ വിശാഖ് കൊല്ലം, ഷെറീജ്, ആദിൽ നന്തി, ഫാരിസ് നന്തി, സൗണ്ട് എഞ്ചിനീയറും ​ഗായകനുമായ ഫാസിത്ത് തുടങ്ങിയ പ്രതിഭകളെയാണ് പുതിയ വീഡിയോയിലൂടെ ഷാഫി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. പാട്ടിനൊപ്പം മികച്ച പിന്തുണയുമായി
കീബോർഡിസ്റ്റ് ഫെെസൽ, പ്രശസ്ത തബലിസ്റ്റ് മനീഷ്, ഡ്രംസുമായി സുജിത്ത് നരക്കോട് എന്നിവരും ചേർന്നതോടെ പരിപാടി ആസ്വാദക ഹൃദയം കീഴടക്കി.

അൽഹം ദുലില്ലാ അൽഹം ദുലില്ലാ എന്ന പാട്ടോടെയാണ് ആരംഭിക്കുന്നത്. മുട്ടിപാട്ട് ടീമിനൊപ്പം കാതിന് ഇമ്പമുള്ള പാട്ടുകളാണ് ഷാഫി പ്രേക്ഷകരിലേക്ക് എത്തിച്ചത്.