‘പല വാർഡുകളിലുമുള്ളത് കാൽനട യാത്രപോലും ദുഷ്കരമായ റോഡുകൾ’; അരിക്കുളത്തെ ഗതാഗത സൗകര്യത്തിലെ അപര്യാപ്തതക്കെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്


Advertisement

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഗതാഗത സൗകര്യത്തിലെ അപര്യാപ്തതക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലിം ലീഗ്. അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

Advertisement

നിലവിലുള്ള റോഡുകൾ നന്നാക്കുന്നതിനോ പുതിയ റോഡുകൾ നിർമിക്കുന്നതിനോ പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നില്ലെന്ന് മുസ്ലീം ലീ​ഗ് ആരോപിച്ചു. പലവാർഡുകളിലും കാൽനട യാത്രപോലും ദുഷ്കരമായ റോഡുകളാണ് നിലവിലുള്ളത്. ഈ പ്രശ്നത്തിൽ ഇടപെടാത്തപക്ഷം വൻ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ വ്യക്തമാക്കി. പേരാമ്പ്രയിൽ വെച്ച് നടക്കുന്ന നിയോജക മണ്ഡലം സമ്മേളനത്തിൽ 1000 പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്നും കൺവെൻഷൻ പറഞ്ഞു.

Advertisement

ബഷീർ വടക്കയിൽ അധ്യക്ഷത വഹിച്ചു. വി.വി.എം ബഷീർ, സലാം കുറ്റിക്കണ്ടി, ഷംസുദ്ദീൻ വടക്കയിൽ, സുഹൈൽ അരിക്കുളം, സൈനബ അരിക്കുളം, വി.സീനത്ത്, അഫ്സൽ മാവട്ട്, അൻസിന കുഴിച്ചാലിൽ, അമ്മത് പൊയിലങ്ങൽ, കെ.എം മുഹമ്മദ്, മർവറഫീഖ് സംസാരിച്ചു. സി.നാസർ സ്വാഗതവും എം.കുഞ്ഞായൻകുട്ടി നന്ദിയും പറഞ്ഞു.

ഫോട്ടോ: അരിക്കുളംപഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കൺവൻഷൻ ജില്ലാ സെക്രട്ടറി സി.പി. എ അസീസ്‌ ഉത്ഘാടനം ചെയ്യുന്നു

Summary: roads are in pathetic condition. Muslim League to protest against inadequate transportation facilities in Arikulam