പന്തിരിക്കരയില്‍ സ്‌കൂട്ടറും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു: മുതുകാട് സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കും പരിക്ക്


Advertisement

പേരാമ്പ്ര: പന്തിരിക്കര കോക്കാട് റോഡിന് സമീപം സ്‌ക്കൂട്ടറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അമ്മയ്ക്കും മകള്‍ക്കും പരിക്ക്.
മുതുകാട് സ്വദേശികളായ ബവിത(34), മകള്‍ ജ്യോതിക (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

Advertisement

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടിയങ്ങാട് ഭാഗത്തും നിന്നും മുതുകാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പള്ളിക്കുന്ന് സ്റ്റോപ്പില്‍ ആളെ ഇറക്കാന്‍ വേണ്ടി നിര്‍ത്തിയ ബസിനെ മറികടക്കുന്നതിനിടെയിലായിരുന്നു സംഭവം.

Advertisement
Advertisement