നാദാപുരം പുറമേരിയില്‍ അമ്മയെയും ഏഴു വയസുകാരനായ മകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നാദാപുരം: പുറമേരിയില്‍ അമ്മയെയും മകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊഴുക്കണ്ണൂര്‍ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തില്‍ രൂപ (36), മകന് ആദിദേവ് (ഏഴ്) എന്നിവരാണ് മരിച്ചത്. കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യയാണ് രൂപ.
വീടിന് സമീപത്തെ കുളത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെ രൂപയുടെ മൃതദേഹം കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് മകന് ആദിദേവിന്റെ മൃതദേഹവും കണ്ടെത്തി. നാട്ടുകാരാണ് രണ്ട് മൃതദേഹങ്ങളും കുളത്തില്‍ നിന്ന് പുറത്തെടുത്തത്.
മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
[wa]
അഭിനന്ദനങ്ങൾ