താമരശ്ശേരി ചുരത്തില്‍ ആംബുലന്‍സ് കടയിലേക്ക് ഇടിച്ചു കയറി അപകടം; തട്ടുകട ജീവനക്കാരന് പരിക്ക്
താമരശ്ശേരി: ചുരം ഇറങ്ങി വന്ന ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചു കയറി ജീവനക്കാരന് പരിക്ക്. താമരശ്ശേരി ചുരത്തില്‍ 28ാം മൈലില്‍ രാത്രിയോടെയായിരുന്നു അപകടം. തട്ടുകട ജീവനക്കാരനായ ഷാജഹാനാണ് പരിക്കേറ്റത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള രോഗിയെ ബത്തേരിയില്‍ ഇറക്കിശേഷം തിരിച്ചു വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. പരിക്കേറ്റ ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു.