ഡ്രൈവര്‍ ഉറങ്ങിപ്പോയി; കൊടുവള്ളിയില്‍ മിനി ലോറി ഇലക്ട്രിക് പോസ്റ്റുകളില്‍ ഇടിച്ച് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്


Advertisement

കൊടുവള്ളി: കൊടുവള്ളിയില്‍ മിനി ലോറി ഇലക്ട്രിക് പോസ്റ്റുകളില്‍ ഇടിച്ച് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. കര്‍ണാടകയില്‍ നിന്നും പഴവര്‍ഗ്ഗങ്ങളുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Advertisement

ദേശീയപാതയില്‍ ഓമശ്ശേരി റോഡ് ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്.

Advertisement

പരിക്കേറ്റവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

Advertisement

summary: in koduvalli, two persons were injured after a mini-lorry hit electric post and overturned