ജോലി അന്വേഷിക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP) കീഴിൽ നഴ്സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെ പ്രായമുള്ള ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റുമാരായി വിരമിച്ചവർക്ക് അപേക്ഷിക്കാം. ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
കൊടുവള്ളി സി എച്ച് എം കെ എം ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജിൽ, 2023-24 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ് ബിരുദ കോഴ്സിലേക്ക് അതിഥി അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 24ന് രാവിലെ 10 മണി മുതല്‍ കോളേജിൽ കൂടിക്കാഴ്ചക്ക് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2214033, 9447741033
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും 2023-24 അധ്യയന വർഷം വനിതാ സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം.
യോഗ്യത : എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗൺസിലിംഗിൽ പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി 2023 ജനുവരി ഒന്നിന് 25 നും 45നും മധ്യേ. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ ഹോണറേറിയം 18,000 രൂപ ഉണ്ടായിരിക്കും. ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് മുൻഗണന നൽകുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364.