ജോലിയാണോ അന്വേഷിക്കുന്നത്? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഗസ്റ്റ് ലക്ചര്‍ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് താത്ക്കാലിക നിയമനം, വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഗസ്റ്റ് ലക്ചര്‍, സെക്യൂരിറ്റി, സീനയര്‍/ജൂനിയര്‍ സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ വിവിധ തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്.
ഗസ്റ്റ് ലക്ചര്‍ നിയമനം
ഗവ മെഡിക്കള്‍ കോളേജിന് കീഴിലുളള ഓഫ്താല്‍മോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ചര്‍ (ഫിസിക്‌സ്) ഒഴിവില്‍ നിയമനം. ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനമാണ്. വയസ്സ് 18 നും 36നുമിടയില്‍. വിദ്യാഭ്യാസ യോഗ്യത ബി.എഡിനൊപ്പം മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ ഫിസിക്‌സ്. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്കായി കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം നവംബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് 0495 2350216.
ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
ഹെല്‍പ്പര്‍ സ്ഥിരം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് അര്‍ബന്‍ 2 ഐസിഡിഎസ് പ്രോജക്ടിലെ 140 അങ്കണവാടികളിലെ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന 8 മുതല്‍ 29 വരെയും 31, 59 വാര്‍ഡുകളിലേയും സ്ഥിര താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി തോറ്റവര്‍. പ്രായപരിധി 18 നും 46 നും ഇടയില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 വൈകീട്ട് അഞ്ച് മണി. വിവരങ്ങള്‍ക്ക് 0495 2373566.
സെക്യൂരിറ്റി, സീനയര്‍/ജൂനിയര്‍ സ്റ്റാഫ് നഴ്‌സ് നിയമനം
ഗവ ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി, സീനയര്‍/ജൂനിയര്‍ സ്റ്റാഫ് നഴ്‌സ് എന്നിവരെ നിയമിക്കുന്നു. സെക്യൂരിറ്റി നിയമനത്തിന് താത്‌പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സൈനിക/അര്‍ദ്ധ സൈനിക വിഭാഗത്തിലെ വിമുക്ത ഭടന്‍ ആയിരിക്കണം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നവംബര്‍ 11 ന് രാവിലെ 11 മണിക്ക് ഗവ ജനറല്‍ ആശുപത്രി ഓഫീസില്‍ ഹാജരാകേണ്ടതാണ്.
സീനയര്‍/ജൂനിയര്‍ സ്റ്റാഫ് നഴ്‌സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കാത്ത് ലാബിലേക്കുള്ള സീനയര്‍/ജൂനിയര്‍ സ്റ്റാഫ് നഴ്‌സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ സര്‍ക്കാര്‍ അംഗീകൃത ജിഎന്‍എം/ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് യോഗ്യതയും സീനിയര്‍ സ്റ്റാഫ് നഴ്‌സിന് കാത്ത് ലാബില്‍ 5 വര്‍ഷത്തെയും ജൂനിയര്‍ സ്റ്റാഫ് നഴ്‌സിന് 2 വര്‍ഷത്തെ പരിചയവും അനിവാര്യമാണ്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വെള്ളക്കടലാസ്സില്‍ എഴുതിയ അപേക്ഷയും സഹിതം നവംബര്‍ ഒമ്പതിന് 10.30 ന് മുമ്പായി ഗവ. ജനറല്‍ ആശുപത്രിയില്‍ ഹാജരാവണം.