കോഴിക്കോട് ദേവഗിരി കോളേജില്‍ റാഗിങ്; സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് കണ്ണിന് പരിക്ക്, പോലീസ് കേസെടുത്തു


കോഴിക്കോട്: കോഴിക്കോട് ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജില്‍ റാഗിങ്ങിനെത്തുടര്‍ന്ന് ഒന്നാം വര്‍ഷ ഡിഗ്രിവിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. എ മുഹമ്മദ് അര്‍ഫസ്, കെ മുഹമ്മദ് ഷഹീദ്, അഷിര്‍ അഷ്റഫ്, ഷൈനു ഷാമില്‍ എന്നിവരെയാണ് കോളേജില്‍നിന്ന് സസ്‌പെഡ് ചെയ്തത്.

പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് ഇവരുടെ പേരില്‍ കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം കോളേജ് കാമ്പസിന് പുറത്തുവെച്ചാണ് സംഭവം നടന്നത്.

summary: four students were suspended in Devagiri college for ragging a junior student