കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (26/09/22) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തീരമൈത്രി കുടുംബാംഗങ്ങള്‍ക്ക് മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വുമണിന്റെ വെല്‍നസ് ക്ലിനിക്കിനെ കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുന്നതിനുമായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങൾ, ഏജന്‍സികള്‍ എന്നിവയില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. ഈ മേഖലയില്‍ അഞ്ചുവര്‍ഷം മുന്‍പരിചയം ആവശ്യമാണ്‌. സെപ്റ്റംബർ 30 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9745100221

സംശയ നിവാരണത്തിന് വിളിക്കാം

അന്താരാഷ്ട്ര പേവിഷബാധ ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 28 ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ആരോഗ്യ വിദഗ്ദ്ധരുമായി സംശയ നിവാരണത്തിന് പൊതുജനങ്ങൾക്ക് ബന്ധപ്പെടാം. മനുഷ്യരിലെ പേവിഷബാധ, ചികിത്സാരീതി, പ്രതിരോധ മാർഗങ്ങൾ തുടങ്ങി പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ആരോഗ്യ വിദഗ്ദ്ധർ മറുപടി നൽകും. വിളിക്കേണ്ട നമ്പർ :8848491852.

കുടിശ്ശിക പിരിവ്

മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ജീവനക്കാരുടേയും, എക്സിക്യൂട്ടീവ് ഓഫീസർമാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് നടത്തുന്നതിന് ഒക്ടോബർ 10 ന് രാവിലെ 11 മണി മുതൽ തലശ്ശേരി ശ്രീ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ക്യാമ്പ് നടത്തും. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ജില്ലയിലെ വടകര, കണ്ണൂർ ജില്ലയിലെ കണ്ണൂർ, തലശ്ശേരി എന്നീ താലൂക്കുകളിലെ ക്ഷേത്രഭാരവാഹികൾ അടയ്ക്കാനുള്ള ക്ഷേത്രവിഹിതം അടയ്ക്കണം.

വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

വന്യജീവി വാരാഘോഷത്തിനോടനുബന്ധിച്ച് വനം വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് മാത്തോട്ടത്തുളള വനശ്രീയിൽ ഒക്ടോബർ രണ്ട്, മൂന്ന് തിയ്യതികളിൽ വിദ്യാർത്ഥികൾക്കായി ജില്ലാതലമത്സരങ്ങൾ നടത്തുന്നു. അംഗീകൃത വിദ്യാലയങ്ങളിലെ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കും , ഹൈസ്കൂൾ, കോളേജ് (ഹയർ സെക്കന്ററി വിഭാഗം കോളേജിൽ ഉൾപ്പെടും) വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഓരോ ഇനങ്ങളിലും വിദ്യാലയങ്ങൾക്ക് പരമാവധി 2 വീതം കുട്ടികളെ അയക്കാവുന്നതാണ്. ഹെഡ് മാസ്റ്റർ/പ്രിൻസിപ്പൽ നൽകിയ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2416900 , www.forest.kerala.gov.in

ആധാർ കാർഡ് സമർപ്പിക്കണം

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്, ജില്ലാ കമ്മറ്റി, സ്കാറ്റേർഡ് വിഭാഗം പെൻഷൻ കൈപ്പറ്റുന്ന മുഴുവൻ പെൻഷൻ ഗുണഭോക്താക്കളും അവരുടെ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ സഹിതം സെപ്തംബർ 30നു മുമ്പായി കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ജില്ലാ ഓഫീസിൽ ഏൽപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2366380, 9946001747

ക്വട്ടേഷനുകൾ ക്ഷണിച്ചു

പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് നിരത്ത് പരിപാലനവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 5 വർഷത്തിലധികം പഴക്കമില്ലാത്ത ടാക്സി പെർമിറ്റ് ഉള്ള വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ സെപ്തംബർ 1 മുതൽ നവംബർ 30 വരെ ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ നേരിട്ടും തപാൽ/സ്പീഡ് പോസ്റ്റ് മുഖേനയും ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 29. അന്നേദിവസം വൈകുന്നേരം 3 മണിക്ക് ക്വട്ടേഷൻ തുറക്കും.

സ്പോട്ട് അഡ്മിഷൻ

ഐ.എച്ച്.ആർ.ഡി ക്ക് കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്നിക് കോളേജിൽ 2022-23 അദ്ധ്യായന വർഷത്തിൽ നടത്തുന്ന ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കംപ്യൂട്ടർ ഹാർഡ് എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രോണിക്സ്
എന്നീ ഡിപ്ലോമ കോഴ്സുകളുടെ ഒഴിവുള്ള സിറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓൺലൈൻ രജിസ്റ്റർ എഞ്ചിനീയറിംഗ്, എഞ്ചിനിയറിംഗ് ചെയ്യാത്തവർക്കും ഇലക്ട്രിക്കൽ അപേക്ഷിക്കാവുന്നതാണ്. കൂടാതെ രണ്ടാം വർഷ ഡിപ്ലോമ കോഴ്സിലേക്ക് ജനറൽ, ES എന്നീ സംവരണ സീറ്റുകളിലെ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്റ്റംബർ 29. വിശദ വിവരങ്ങൾക്ക് :0496 2524920

അപേക്ഷ ക്ഷണിച്ചു

മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്നിക് കോളേജിൽ 2022 – 23 അദ്ധ്യയന വർഷത്തെ രണ്ടാം വർഷ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി മുഖേന അപേക്ഷിച്ചവരിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വി.എച്ച്.എസ്.സി,ഐ.ടി.ഐ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥിനികൾ സെപ്റ്റംബർ 29 ന് രാവിലെ 9.30 നു പേര് രജിസ്റ്റർ ചെയ്ത് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 0495 2370714.

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ- അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-23 ലെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. SSLC പാസ്സായതിന് ശേഷം കേരള സർക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ സെപ്റ്റംബർ 30-ന് മുമ്പായോ കോഴ്സിന് ചേർന്ന് 45 ദിവസത്തിനകമോ അപേക്ഷ സമർപ്പിക്കണം .കൂടുതൽ വിവരങ്ങൾക്ക് : 04952378480.

ഗതാഗത നിയന്ത്രണം

ജില്ലയിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കുട്ടോത്ത് വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് – പ്രൊജക്റ്റ് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പയ്യോളി ഭാഗത്തനിന്നു വരുന്ന വാഹനങ്ങൾ കുറുന്തോടി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ബാങ്ക് റോഡ് വഴി വടകര-തിരുവള്ളൂർ-പേരാമ്പ്ര റോഡിൽ എത്തിച്ചേരുന്ന രീതിയിൽ തിരിഞ്ഞ് പോകേണ്ടതാണ്.