കോഴിക്കോട് കിണാശേരി സ്വദേശി അബ്ദുല്‍ റസാഖ് ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു


Advertisement

കോഴിക്കോട്: കിണാശേരി സ്വദേശി അബ്ദുല്‍ റസാഖ് സൗദിയിലെ ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു. അന്‍പത്തേഴ് വയസ്സായിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി ദമ്മാം ജലവിയ്യയില്‍ ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. സുലൈഖയാണ് ഭാര്യ.

Advertisement

മൃതദേഹം ദമ്മാമില്‍ ഖബറടക്കുന്നതിനായുള്ള നിയമ നടപടി ക്രമങ്ങള്‍ക്കായി കെ.എം.സി.സി ജീവ കാരുണ്യ പ്രവര്‍ത്തനായ ഹുസൈന്‍ നിലമ്പൂര്‍ രംഗത്തുണ്ട്.

Advertisement
Advertisement