കോഴിക്കോട്ട് സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ കാണാതായ സംഭവം; കുട്ടിയെ കോയമ്പത്തൂരില്‍ കണ്ടെത്തി


കോഴിക്കോട്: കോഴിക്കോട് നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം കാണാതായ കുട്ടിയെ കോയമ്പത്തൂരില്‍ വച്ച് കണ്ടെത്തി. കോയമ്പത്തൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കാരപ്പറമ്പ് മര്‍വയില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകന്‍ യൂനുസിനിനെയാണ് (14) കാണാതായത്.

തിങ്കളാഴ്ച രാവിലെയാണ് കുട്ടി സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയത്. പന്തീരാങ്കാവ് ഒക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

കുട്ടിയെ കണ്ടപ്പോള്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിയെ കോഴിക്കോട്ട് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.