കുറ്റ്യാടി കായക്കൊടിയില്‍ വയലില്‍ വൃദ്ധന്‍ മരിച്ച നിലയില്‍


കുറ്റ്യാടി: കായക്കൊടി പഞ്ചായത്തില്‍ കൊടുവങ്ങല്‍ താഴ വയലില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. മൊട്ടന്‍തറയില്‍ കുഞ്ഞിരാനാണ് മരിച്ചത്. എഴുപത് വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹത്തിന് രണ്ട് – മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

വയലില്‍ വാഴക്കുല വെട്ടാനായി എത്തിയ യുവാവാണ് മൃതദേഹം കണ്ടത്. വയലിലേക്ക് ഇറങ്ങിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ പരിശോധന നടത്തിയപ്പോഴാണ് ചെളിയില്‍ ഒരാള്‍ പൂണ്ട് കിടക്കുന്നത് കണ്ടെത്തിയത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.