കുറ്റ്യാടിയില്‍ വീട്ടമ്മ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
കുറ്റ്യാടി: കുറ്റ്യാടിയില്‍ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കായക്കൊടി കമ്പി കെട്ടിയ പറമ്പത്ത് സബിന(40)യാണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മരുതുള്ള പറമ്പത്ത് പ്രമോദിനയൊണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 10നാണ് രണ്ടു മക്കളായ സബിന തൂങ്ങിമരിച്ചത്. സംഭവദിവസം സബിനയും ഭര്‍ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഭാര്യ തൂങ്ങി മരിച്ചതായി പ്രമോദ് നാട്ടുകാരോട് പറഞ്ഞത്.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് അമ്മ കല്യാണി റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. എസ്പിയുടെ നിര്‍ദ്ദേശപ്രകാരം നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.