കുന്നമംഗലം കാരന്തൂരില്‍ സ്‌കൂട്ടര്‍ കാറിലിടിച്ച് തെറിച്ചു വീണു; യാത്രികനായിരുന്ന യുവാവ് ബസ്സിനടിയില്‍ പെട്ട് മരിച്ചു


Advertisement

കുന്നമംഗലം: കാരന്തൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാരന്തൂര്‍ ചേനത്ത് മുനീറിന്റെ മകന്‍ മുഹമ്മദ് അഫ്ലഹ്(19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.

Advertisement

കാരന്തൂരിലേക്ക് പോവുകയായിരുന്ന അഫ്ലഹ് സഞ്ചരിച്ച സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്നു കാറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അഫ്ലഹ് കുന്നമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിനടിയില്‍ അകപ്പെട്ടു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Advertisement

ഉമ്മ: നിമ. സഹോദരങ്ങള്‍: അഫാ, റിന്‍ഷ.

Advertisement

summary: a young man died in an accident at kanthallur, kunnamangalam