കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്ത്ക്കര ശാഖയിൽ മോഷ്ണ ശ്രമം നടന്നതായി സംശയം; ഷട്ടർ തുറന്ന നിലയിൽ


നമ്പ്രത്ത്കര: കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്ത്കര ശാഖയിൽ മോഷണം നടന്നതായി സംശയം. രാവിലെ ബാങ്ക് തുറക്കാനെത്തിയ ആൾ ഷട്ടർ തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടനെ തന്നെ ബാങ്ക് അധികൃതരെയും ജീവനക്കാരെയും വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടനെ തന്നെ പോലീസും സംഭവം സ്ഥലത്തെത്തിയിട്ടുണ്ട്.

വിരലടയാള വിദഗ്ധർ എത്തിയതിനു ശേഷമേ വിശദമായ പരിശോധന ആരംഭിക്കുകയുള്ളു എന്ന് അധികൃതർ അറിയിച്ചു. ഡോഗ് സ്‌ക്വാഡും എത്തുമെന്നാണ് വിവരം.

പോലീസിന്റെ പ്രാഥമിക പരിശോധനയിൽ ഇരുമ്പുപകരണവും സ്ക്രൂഡ്രൈവറും കണ്ടെടുത്തു. സേഫ്റ്റി അലാറം അടിച്ചു തകർത്ത നിലയിലാണ്.

വിവരമറിഞ്ഞതിനെ തുടർന്ന് നിരവധി പ്രദേശവാസികൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.