കായണ്ണ മാട്ടനോട് സ്വദേശിയായ പതിനേഴുകാരനെ കാണാതായതായി പരാതി


Advertisement

കായണ്ണ: മാട്ടനോട് പള്ളിമുക്കിലെ പുളിഞ്ഞോളി യൂസുഫിന്റെ മകന്‍ ബാസിത്തിനെ കാണാതായതായി പരാതി. വെള്ളിയാഴ്ച്ച രാവിലെ വീട്ടില്‍ നിന്നു ജോലിക്ക് പോവുകയാണെന്ന് അറിയിച്ച് ഇറങ്ങിയതാണ് പിന്നെ തിരിച്ചെത്തിയിട്ടില്ല. ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി.

Advertisement

പരാതിയെത്തുടര്‍ന്ന് പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം 165 സെന്റീമീറ്റര്‍ ഉയരവും വെളുത്തനിറവുമാണ്. പോകുമ്പോള്‍ പച്ച കള്ളി ഷര്‍ട്ടും നീല പാന്റുമാണ് ധരിച്ചിരിക്കുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര സ്റ്റേഷനില്‍ വിവരം അറിയിക്കേണ്ടതാണ്. ഫോണ്‍: 0496 2610242

Advertisement
Advertisement