കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി


Advertisement

കണ്ണൂര്‍: കനത്ത മഴയുടെ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (5/7/2023) കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ്, അങ്കണവാടി, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌ക്കൂള്‍, മദ്രസകള്‍ എന്നിവയടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

മഴക്കെടുതിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അകറ്റിനിര്‍ത്താനുള്ള നിര്‍ദ്ദേശം നല്‍കാനും, അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ക്രമീകരീക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Advertisement

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കോളജുകൾ ഒഴികെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐ.സി.എസ്.സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്‌.

Advertisement