കണ്ണൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയുടെ സ്വര്‍ണം പിടികൂടി; കുറ്റ്യാടി സ്വദേശി പോലീസ് പിടിയില്‍


Advertisement

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയുടെ സ്വര്‍ണം പിടികൂടി. ഇന്നലെ രാവിലെ അബുദാബിയില്‍ നിന്നെത്തിയ കുറ്റ്യാടി അടുക്കത്ത് സ്വദേശി റഷീദില്‍ നിന്നാണ് 836 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.

Advertisement

പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മൂന്ന് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് കണ്ണൂര്‍ പ്രിവന്റീവ് ഡിവിഷന്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

Advertisement

കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.സി ചാക്കോ, എന്‍.വി പ്രശാന്ത്, പി.കെ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Advertisement