കണ്ണൂര്‍ ട്രെയിനിലെ തീപിടുത്തം; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍


Advertisement

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയാണ്‌ കസ്റ്റഡിയിലുള്ളത്. മുമ്പ് റെയില്‍വേ സ്‌റ്റേഷനടുത്ത് ഇയാള്‍ തീ ഇട്ടിരുന്നു. എന്നാല്‍ അന്ന് ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ചൂണ്ടിക്കാട്ടി വിട്ടയയ്ക്കുകയായിരുന്നു. ഇയാള്‍ ട്രാക്കിന് സമീപത്തായി ഉണ്ടായിരുന്നായി സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുണ്ടായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സി.സി.സി.ടി ദൃശ്യങ്ങളിലെ സാമ്യം വച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്

Advertisement

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട 16306 നമ്പര്‍ കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് തീ പിടിച്ചത്. തീപിടുത്തമുണ്ടാകുമ്പോള്‍ യാത്രക്കാര്‍ ആരും തന്നെ ട്രെയിനിലുണ്ടായിരുന്നില്ല. സ്ഥലത്തെത്തിയ അഗ്നിശമന സേന രാത്രി 2.20 ഓടെയാണ് തീ പൂര്‍ണമായും അണച്ചത്.

Advertisement

Advertisement