ഒറിജിനലിനെ വെല്ലും വ്യാജന്‍, തട്ടിപ്പിനിരയായത് 12 പേര്‍; വ്യാജ വിമാന തട്ടിപ്പിലൂടെ ഇരിങ്ങല്‍ സ്വദേശി സ്വന്തമാക്കിയത് പത്ത് ലക്ഷം രൂപ



നാദാപുരം: വ്യാജ വിമാന ടിക്കറ്റ് നിര്‍മ്മിച്ച് പ്രതിയായ ജിയാസ് മുഹമ്മദ് പറ്റിച്ചത് 12 പേരെയെന്ന് പോലീസ്. നാദാപുരം യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയില്‍ നിന്ന് ഒറിജിനല്‍ ടിക്കറ്റിനെ വെല്ലുന്ന തരത്തില്‍ വ്യാജ ടിക്കറ്റായിരുന്നു പ്രതി സ്ഥാപനത്തില്‍ എത്തുന്നവര്‍ക്ക് നല്‍കിയിരുന്നത്.


ടിക്കറ്റ് നിര്‍മ്മിച്ച് വില്‍പ്പന നടത്തി തുക കമ്പനി അക്കൗണ്ടില്‍ നിക്ഷേപിക്കാതെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ 10 ലക്ഷം രൂപ പ്രതി തട്ടിപ്പ് നടത്തിയതായി കമ്പനി മാനേജര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

Also read  വ്യാജ വിമാനടിക്കറ്റ് നിര്‍മ്മിച്ച് തട്ടിപ്പ്: ഇരിങ്ങല്‍ സ്വദേശി അറസ്റ്റില്‍


മാനേജരുടെ പരാതിയില്‍ പോലീസ് കേസെടുത്തതറിഞ്ഞ പ്രതി കഴിഞ്ഞ ദിവസം അമിത അളവില്‍ ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജായ പ്രതിയെ വ്യാഴാഴ്ച്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നാദാപുരം എസ് ഐ എസ്.വി. ജിയോസദാനന്ദനും, ഡി വൈഎസ്പി വി. വി. ലതീഷിന്റെ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.