‘എ ഐ. ക്യാമറ അഴിമതിയെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണം’; കുറ്റ്യാടിയില്‍ എ.ഐ. ക്യാമറക്ക് മുമ്പില്‍ പ്രതിഷേധ സമരവുമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
കുറ്റ്യാടി: എ ഐ. ക്യാമറ അഴിമതിയെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കുറ്റ്യാടി- നാദാപുരം സംസ്ഥാന പാതയില്‍ സ്ഥാപിച്ച എ.ഐ. ക്യാമറക്ക് മുമ്പിലാണ് പ്രതിഷേധ സമരം നടന്നത്.
സമരം ബ്ലോക്ക് പ്രസിഡന്റ് മരക്കാട്ടേരി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.
കേളോത്ത് കുഞ്ഞമ്മത് കുട്ടി, കെ.പി.അബ്ദുള്‍ മജീദ്, പി.പി. ആലിക്കുട്ടി, എസ് ജെ സജീവ് കുമാര്‍ , ടി സുരേഷ് ബാബു, പി കെ സുരേഷ്, ഇ എം. അസ്ഹര്‍ , , സി കെ രാമചന്ദ്രന്‍, കോവില്ലത്ത് നൗഷാദ്, എന്‍ സി കുമാരന്‍ ,മംഗലശ്ശേരി ബാലകൃഷ്ണന്‍ ,എ സി അബ്ദുള്‍ മജീദ്, ഹാഷിം നമ്പാടന്‍, സി എച്ച് മൊയ്തു, വി എം ചന്ദ്രന്‍ ,എ കെ വിജീഷ്, സിദ്ധാര്‍ത്ഥ് നരിക്കൂട്ടും ചാല്‍, കെ എം ബഷീര്‍, എ കെ ഷംസീര്‍, കൃഷ്ണനുണ്ണി,എ ടി ഗീത, പി കെ ഷമീന , ലീബ സുനില്‍ ,വി വി നിയാസ്, എന്‍ കെ ദാസന്‍ , സുനില്‍ കൂരാറ,കെ മുഹമ്മദലി, കെ മൊയ്തു എന്നിവര്‍ സംസാരിച്ചു.