ഉയര്‍ത്തെഴുന്നേറ്റ് സ്വര്‍ണ്ണവില; പവന് 57,000 രൂപ, നെഞ്ചിടിപ്പോടെ ഉപഭോക്താക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,000 രൂപയാണ്. ഗ്രാമിനാകട്ടെ 25 രൂപ വര്‍ധിച്ച് 7125 രൂപ ആവുകയും ചെയ്തു. അതേ സമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 95 രൂപയാണ്.
ഡിസംബര്‍ ആദ്യവാരത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 57,200 രൂപയായിരുന്നു. 2ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞ് വിപണി വില 56,720 രൂപയായി. 3ന് 320 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,040 രൂപയായി. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും സ്വര്‍ണ വില മാറികൊണ്ടിരുന്നു. എന്നാല്‍ ഡിസംബര്‍ ആറ്, ഏഴ് തീയതികള്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 9നാണ് വീണ്ടും 120 ഉയര്‍ന്ന് 57,040 രൂപയായി ഉയര്‍ന്നത്.
ഡിസംബര്‍ 10ന് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിവിപണി വില 57,640 രൂപയായി. പിന്നീടുള്ള ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായി. ഡിസംബര്‍ 180ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപകുറഞ്ഞ് വിപണി വില 57,080 രൂപയായി മാറി. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും വില കുറഞ്ഞ് തന്നെയായിരുന്നു.