ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു, മലപ്പുറം സ്വദേശിയായ​ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ


പാലക്കാട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരൂർ അണ്ണാര സ്വദേശി കറുകപറമ്പിൽ മുഹമ്മദ് നിഷാൽ(23) ആണ് അറസ്റ്റിലായത്.

അടുത്തിടെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മുഹമ്മദ് നിഷാൽ മണ്ണാർക്കാട് വച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. തുടർന്ന് പോക്സോ വകുപ്പ് ചുമത്തി മണ്ണാർക്കാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Summary: A young man from Malappuram was arrested in a POCSO case after he molested a girl he met through Instagram