ഇരുവൃക്കകളും തകരാറിലായ പേരാമ്പ്ര സ്വദേശിക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ വേണ്ടത് നാല്‍പത് ലക്ഷം രൂപ; ചികിത്സാ ചിലവിനായി കൈകോര്‍ത്ത് നാട്


പേരാമ്പ്ര: ഇരുവൃക്കകളും തകരാറിലായ പേരാമ്പ്ര എടവരാട് സ്വദേശി സമീര്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ജീവന്‍ നിലനിര്‍ത്താന്‍ വൃക്കമാറ്റിവെക്കണമെങ്കില്‍ നാല്‍പത് ലക്ഷം രൂപ വേണം. സ്വന്തമായി ഒരു വീടോ വരുമാനമോ ഇല്ലാത്ത ഭാര്യയും പിഞ്ചുകുഞ്ഞുമടങ്ങുന്ന കുടുംബത്തിന് ഈ ഭീമമായ തുക സ്വപ്നം കാണാന്‍ പറ്റാത്തതാണ്. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന മുപ്പത്തിരണ്ട് വയസ്സുള്ള സമീറിന് അസുഖബാധിതനായി പണിക്ക് പോവാന്‍ പറ്റാതായതോടെ ഏക വരുമാനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.

സമീറിന്റെ ചികിത്സാ ചിലവ് കുടുംബത്തിന് ഒരു തരത്തിലും താങ്ങാനാവാത്തതിനാല്‍ അത് കണ്ടെത്താനായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് നാട്ടുകാര്‍ കൈകോര്‍ത്തിരിക്കുകയാണ്. സമീറിന് വേണ്ടി ചികിത്സാനിധി കണ്ടെത്താനുള്ള ഉദ്യമത്തില്‍ നമുക്കും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാം.

അക്കൗണ്ട് വിവരങ്ങള്‍:

അക്കൗണ്ട് നമ്പര്‍ – 14150100198792

ഐ.എഫ്.എസ്.സി കോഡ് – FDRL00001415

ഫെഡറല്‍ ബാങ്ക്, പേരാമ്പ്ര ബ്രാഞ്ച്

ഗൂഗിള്‍‌ പേ നമ്പര്‍ – 7592916181