അറിയിപ്പില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; പാലക്കാട് ആംബുലന്‍സ് ഡ്രൈവര്‍ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു


പാലക്കാട്: ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതില്‍ മനംനൊന്ത് ആംബുലന്‍സ് ഡ്രൈവര്‍ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടായി സ്വദേശി അനീഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെ ആംബുലന്‍സ് ഡ്രൈവറായിരുന്നു അനീഷ്. 13 വര്‍ഷമായി ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ഇന്നലെയാണ് ഒരു അറിയിപ്പും കൂടാതെ അനീഷിനെ ജോലിയില്‍ നിന്ന് നീക്കിയത്. ഇതില്‍ മനംനൊന്ത അനീഷ് കീടനാശിനി കഴിച്ചക്കുകയായിരുന്നു. ഇയാള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്.